സമൂഹമാധ്യമങ്ങളിൽ മിക്കപ്പോഴും ചർച്ചാവിഷയമാകുന്ന ഒന്നാണ് ബാലയുടെയും അമൃത സുരേഷിന്റെയും വിവാഹമോചനവും പിന്നീടുണ്ടായ സംഭവങ്ങളും. ഇരുവരുടെയും ജീവിതത്തിൽ വലിയ രീതിയിലുള്ള താളപ്പിഴകൾ സംഭവിക്കുകയും ആ ബന്ധം വിവാദ വിവാഹമോചനത്തിലേക്ക് എത്തുകയുമായിരുന്നു. മകൾ അവന്തിക ഇപ്പോൾ അമൃത സുരേഷിനൊപ്പം ആണ് താമസിക്കുന്നത്. മകളെ ഒരു നോക്ക് കാണുവാനോ മകളുടെ ഒപ്പം താമസിക്കാൻ തനിക്ക് സാധിച്ചിട്ടില്ല എന്ന് ബാലാ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വന്ന് പറഞ്ഞിട്ടുമുണ്ട്. മകളോട് അതിയായ സ്നേഹമുണ്ടെന്നും മകളുടെ സ്നേഹം തനിക്ക് വേണമെന്ന് ബാലാ പലപ്പോഴും സമൂഹമാധ്യമങ്ങളിലും അതുപോലെ അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ ആയിരുന്നു മകളുടെ പിറന്നാൾ കഴിഞ്ഞത്.
പിറന്നാളിന് ശേഷവും വലിയ രീതിയിലുള്ള സൈബർ ആക്രമണം അമൃത സുരേഷിനും നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ മകൾ അവന്തിക തന്നെ സമൂഹമാധ്യമത്തിലെത്തി ബാലയെക്കുറിച്ച് ചില സുപ്രധാന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്.
അവന്തികയുടെ വാക്കുകൾ: അച്ഛനെ കാണാനോ അച്ഛനൊപ്പം താമസിക്കാനോ തനിക്ക് താല്പര്യം ഇല്ല. അമ്മയെയും തന്നെയും മാനസികമായി ഒരുപാട് ഉപദ്രവിച്ചിട്ടുള്ള ഒരു വ്യക്തിയാണ്. അദ്ദേഹത്തോടൊപ്പം താമസിക്കാനോ സംസാരിക്കാനോ തീരെ താല്പര്യം ഇല്ല. എൻറെ അമ്മയോ അമ്മയുടെ വീട്ടുകാരോ നിർബന്ധിച്ചിട്ടല്ല ഞാൻ ഈ വീഡിയോ ചെയ്യുന്നത്. എൻറെ സ്വന്തം ഇഷ്ടപ്രകാരമാണ്.തന്നെയും കുടുംബത്തെയും വെറുതെ വിടണം തനിക്ക് ജീവിക്കണം തൻറെ അമ്മയോടൊപ്പം അമ്മ ഒരുപാട് തനിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട്. കുട്ടിക്കാലത്ത് അച്ഛൻ ഞങ്ങളോട് ചെയ്തതൊക്കെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. മദ്യപിച്ച് അച്ഛൻ അമ്മയെ ഒരുപാട് ഉപദ്രവിക്കുമായിരുന്നു. അതൊക്കെ കണ്ടുവളർന്ന ഒരാളാണ് ഞാൻ. എനിക്ക് ഒരിക്കലും അതൊന്നും പൊരുത്തപ്പെടാൻ സാധിക്കില്ല. ഭക്ഷണം പോലും തരാതെ എന്നെ വലിച്ചിഴച്ചു കൊണ്ടായിരുന്നു കോടതിയിൽ നിന്നും ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഒരിക്കലും അച്ഛനോട് പൊരുത്തപ്പെടാനോ അദ്ദേഹത്തോടൊപ്പം ജീവിക്കാനോ എനിക്ക് സാധ്യമല്ല. എന്നെയും എൻറെ കുടുംബത്തെയും വെറുതെ വിടണം. അവന്തിക സമൂഹമാധ്യമത്തിലെ വീഡിയോയിലൂടെ വ്യക്തമാക്കി.
The post മദ്യപിച്ച് ബഹളം ഉണ്ടാക്കി അമ്മയെ ഉപദ്രവിച്ചു, എല്ലാം കണ്ടുവളർന്നവളാണ് ഞാൻ ; ഒടുവിൽ നിശബ്ദത വെടിഞ്ഞ് അവന്തിക appeared first on Viral Max Media.
from Mallu Articles https://ift.tt/zDWq3uZ
via IFTTT