അടുത്തിടെയായിരുന്നു നടി ശ്രീവിദ്യ മുല്ലച്ചേരിയുടെയും സംവിധായകന്‍ രാഹുൽ രാമചന്ദ്രന്റെയും വിവാഹം അത്യാടംഭരമായി നടന്നത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ഒടുവിലാണ് ആ ബന്ധം വിവാഹത്തിലേക്ക് എത്തിയത്.
ഇപ്പോഴിതാ, ഹണിമൂണ്‍ യാത്രയ്ക്കൊരുങ്ങുന്ന ചിത്രങ്ങള്‍ താരങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കിട്ടിരിക്കുകയാണ് . എയര്‍പോര്‍ട്ടില്‍ ലഗേജുമായി ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ചിത്രങ്ങളാണ് താരം ആദ്യം പങ്കിട്ടിരിക്കുന്നത്. ‘നിങ്ങൾ കമന്‍റ് ഒക്കെ ഇട്ട് ഇരിക്ക്, ഞങ്ങൾ ഹണിമൂൺ പോയിട്ട് വരാം…’ എന്നാണ് ചിത്രത്തിനു നൽകിയിട്ടുള്ള വ്യത്യസ്തമായ ക്യാപ്ഷന്‍. മിക്കവരും താരങ്ങൾ എവിടേക്കാണ് പോയതെന്ന് ചില സൂചനകളും നൽകിയിരുന്നു.എന്നാൽ താരങ്ങൾ എങ്ങോട്ടാണ് ഹണിമൂൺ യാത്രക്കായി ഒരുങ്ങുന്നത് എന്നതിന്റെ ഒരു വിവരം പോലും പങ്കുവെച്ചിരുന്നില്ല.
കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റിലാണ് താരങ്ങൾ മലേഷ്യയിലേക്കാണ് പുറപ്പെട്ടത് എന്ന് പറഞ്ഞിരിക്കുന്നത് മലേഷ്യയിൽ എത്തിയപ്പോൾ തന്നെ താരങ്ങൾക്ക് സർപ്രൈസ് ആയി ഒരു ഡിന്നർ ഒരുക്കിയിരുന്നുവെന്നും ഒരുപാട് സന്തോഷം ഉണ്ട് എന്നും അറിയിച്ചു ഇനിയും ഹണിമൂൺ ചിത്രങ്ങൾ പുറത്തുവിടുമെന്നും ശ്രീവിദ്യ പറഞ്ഞു.
The post പ്രണയ നിമിഷങ്ങൾ ഇനി മലേഷ്യയിൽ!!! ഹണിമൂൺ യാത്രയുമായി ശ്രീവിദ്യയും ഭർത്താവും appeared first on Viral Max Media.
from Mallu Articles https://ift.tt/GzaMp38
via IFTTT