നവാഗതനായ സി സി സംവിധാനം ചെയ്ത് ലുക്മാൻ, ശ്രീനാഥ് ഭാസി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമായ കൊറോണ ജവാനിലെ തലകിറുക്ക് എന്ന ഗാനം പുറത്തിറങ്ങി. ജെയിംസ് ആന്റ് ജെറോം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെയിംസും ജെറോമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു മുഴുനീളൻ കോമഡി എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സുജയ് മോഹൻ രാജ് ആണ്.
ജവാൻ എന്ന പേര് പോലെ തന്നെ ബാറിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സെലിബ്രേഷൻ മൂഡിലുള്ള ഗാനമാണിത്. ലുക്മാൻ, ശ്രീനാഥ് ഭാസി എന്നിവർക്കൊപ്പം ജോണി ആന്റണി, ശരത് സഭ, ഇർഷാദ് അലി, ബിറ്റോ, ശ്രുതി ജയൻ, സീമ ജി നായർ, ഉണ്ണി നായർ, സിനോജ് അങ്കമാലി, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, അനീഷ് ഗോപൻ, സുനിൽ സുഗത, ശിവജി ഗുരുവായൂർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അരുൺ പുരയ്ക്കൽ, വിനോദ് പ്രസന്നൻ, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിൻ അശോകുമാണ്. ജിനു പി കെയാണ് പ്രൊഡക്ഷൻ കൺട്രോളർ. സിനിമയുടെ എഡിറ്റിംഗ് ചെയ്യുന്നത് അജീഷ് ആനന്ദാണ്.
കല – കണ്ണൻ അതിരപ്പിള്ളി, കോസ്റ്റ്യും – സുജിത് സി എസ് , ചമയം – പ്രദീപ് ഗോപാലകൃഷ്ണൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഹരിസുദൻ മേപ്പുറത്ത്, അഖിൽ സി തിലകൻ, ചീഫ് അസോസിയേറ്റ് ക്യാമറമാൻ സുജിൽ സായി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് – ഷൈൻ ഉടുമ്പൻചോല, അസോസിയേറ്റ് ഡയറക്ടർ – ലിതിൻ കെ. ടി, വാസുദേവൻ വി യു, അസിസ്റ്റന്റ് ഡയറക്ടർ – ബേസിൽ വർഗീസ് ജോസ്, പ്രൊഡക്ഷൻ മാനേജർ – അനസ് ഫൈസാൻ, ശരത് പത്മനാഭൻ, ഡിസൈൻസ് – മാമിജോ പബ്ലിസിറ്റി- യെല്ലോ ടൂത്ത് ,പി ആർ ഒ – ആതിര ദിൽജിത്ത്, സ്റ്റിൽസ് – വിഷ്ണു എസ് രാജൻ.
The post കൊറോണ ജവാൻ തകർക്കും, ചിത്രത്തിലെ ശ്രീനാഥ് ഭാസിയുടെ ” തലകിറുക്ക് ” സോങ്ങ് പുറത്ത് appeared first on Mallu Talks.
from Mallu Articles https://ift.tt/jlKhTzc
via IFTTT