നൂറിൻ എന്നും പല്ല് തേക്കാറില്ല, വീട്ടുകാരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്, പല്ല് തേക്കാതെ ഉദ്ഘാടനവും ചെയ്തു- വരൻ

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് നൂറിൻ. തൻ്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി താരം എപ്പോഴും പങ്കുവെക്കാറുമുണ്ട്. അടുത്തിടെ നൂറിന്റെ വിവാഹ നിശ്ചയം നടന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറുമായുള്ള നൂറിന്റെ വിവാഹ നിശ്ചയം നടന്നത്. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നൂറിനെ കുറിച്ച് ഭാവി വരൻ ഫഹിം സഫർ പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. നൂറിൻ എന്നും പല്ല് തേയ്ക്കുന്ന കൂട്ടത്തിലല്ലെന്നാണ് ഫഹിം പറഞ്ഞിരിക്കുന്നത്. നൂറിന്റെ വീട്ടുകാർ‌ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഫഹിം പറയുകയുണ്ടായി. ഭാവി വധുവിൽ കാണേണ്ട ​ഗുണങ്ങളെ കുറിച്ച് പറയാൻ അവതാരിക ആവശ്യപ്പെട്ടപ്പോഴായിരുന്നു, എന്നും പല്ല് തേക്കണമെന്ന് ഫഹിം പറയുന്നത്.

നൂറിൻ അതെന്താ പല്ല് തേക്കുന്ന കൂട്ടത്തിലല്ലേയെന്ന് ചോദിക്കുമ്പോൾ ഫഹിം വിശദീകരണവും നൽകുകയുണ്ടായി. ‘നൂറിൻ എന്നും പല്ല് തേയ്ക്കാറില്ല. നൂറിന്റെ വീട്ടുകാരും പറയുന്ന കംപ്ലേയിന്റാണിത്. പല്ല് തേക്കാതെ പോയി നൂറിൻ ഉദ്ഘാടനമൊക്കെ ചെയ്തിട്ടുണ്ടെന്നാണ് അവർ പറയുന്നത്. ഇതൊക്കെ ഒരു മേക്ക് ബിലീഫാണെന്നാണ് നൂറിൻ പറയുന്നത് എന്നും ഫഹിം പറഞ്ഞിട്ടുണ്ട്.

ഫഹിന്റെ മറുപടി കേട്ട് നൂറിൻ ഷെരീഫ് നിർ‌ത്താതെ ചിരിക്കുന്നു. തന്റെ ഫോളോവേഴ്സ് ഇതൊക്കെ കാണുന്നതാണെന്നും ഫഹിമിനോട് നൂറിൻ ഉപദേശിക്കുന്നു. കൊല്ലം സ്വദേശിയായ നൂറിന്‍ മികച്ച നര്‍ത്തകിയാണ്. 2017ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ പിന്നീട് നായികയായെത്തിയതോടെ ആള് വൈറലായി. സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയവയാണ് നൂറിന്റെ മറ്റ് ചിത്രങ്ങള്‍.‌ ജൂണ്‍, മാലിക്, ഗാങ്‌സ് ഓഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫഹിം സഫര്‍ ശ്രദ്ധനേടുന്നത്. മധുരത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ഫഹിം.

The post നൂറിൻ എന്നും പല്ല് തേക്കാറില്ല, വീട്ടുകാരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്, പല്ല് തേക്കാതെ ഉദ്ഘാടനവും ചെയ്തു- വരൻ appeared first on Mallu Talks.



from Mallu Articles https://ift.tt/fdV2p5q
via IFTTT
Previous Post Next Post