നവ്യ നായര്‍ എന്നു വിളിക്കുന്നത് തന്റെ ജാതി മനസ്സിലാക്കിയിട്ടല്ല: പിന്നെ ഞാന്‍ എങ്ങനെ ജാതിവാല്‍ മുറിക്കും? നവ്യ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയാ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തിൽ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്. വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു രണ്ടാം വരവ് നടത്തിയത്. ലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ. ഒരുത്തീ എന്ന സിനിമായയിരുന്നു താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്.

അടുത്തിടെ താരം വിവാദത്തിലും പെട്ടിരുന്നു. പേരിൽ ജാതി വാൽ ചേർത്തതാണ് വിമർശനങ്ങൾക്ക് കാരണം. എന്നാൽ ഇപ്പോഴിതാ തന്റെ ഔദ്യോഗിക പേര് നവ്യ നായർ എന്നല്ലെന്നും അതിനാൽ ജാതിവാൽ മുറിക്കാനാവില്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. നവ്യ നായർ എന്നത് താൻ തെരഞ്ഞെടുത്ത പേരല്ല. സിബി അങ്കിളും മറ്റുള്ളവരും ഇട്ട പേരാണ്. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ഞാൻ സിനിമയിലെത്തുന്നത്.

അന്ന് സംവിധായകരും എഴുത്തുകാരും പ്രൊഡ്യൂസേഴ്‌സും എല്ലാം ഇട്ട പേരാണ് നവ്യ നായർ. എനിക്ക് അന്ന് അവിടെ വോയ്‌സ് ഇല്ല. താൻ ഇനി പേരുമാറ്റിയാലും എല്ലാവരുടെ ഉള്ളിലും നവ്യാ നായർ തന്നെയായിരിക്കും. നവ്യ നായർ എന്നു വിളിക്കുന്നത് തന്റെ ജാതി മനസ്സിലാക്കിയിട്ടല്ല. അത് എന്റെ പേര് ആയിപ്പോയി.

ഇനി ഇത് മുറിച്ചു മാറ്റാം എന്നു വച്ചാൽ തന്നെ എന്റെ ഒരു ഔദ്യോഗിക രേഖകളിലും ഞാൻ നവ്യ അല്ല, ധന്യ വീണ ആണ്. ഗസറ്റിലെ എന്റെ പേര് അതാണ്. കൂടാതെ എന്റെ ആധാർ കാർഡ്, പാസ്‌പോർട്ട്,ഡ്രൈഡവിങ് ലൈസൻസ്… ഇതിലൊക്കെ ഞാൻ ധന്യ വീണ തന്നെ ആണ്. അതിലൊന്നും ജാതിവാൽ ഇല്ല, പിന്നെ ഞാൻ എങ്ങനെ മുറിക്കും? എന്നും നവ്യ നായർ ചോദിച്ചു.

The post നവ്യ നായര്‍ എന്നു വിളിക്കുന്നത് തന്റെ ജാതി മനസ്സിലാക്കിയിട്ടല്ല: പിന്നെ ഞാന്‍ എങ്ങനെ ജാതിവാല്‍ മുറിക്കും? നവ്യ appeared first on Viral Max Media.



from Mallu Articles https://ift.tt/ZEdza3L
via IFTTT
Previous Post Next Post