നർത്തകിയും അഭിനേത്രിയുമായ നടി വിദ്യ ഉണ്ണി ഈ അടുത്ത് ആയിരുന്നു ജീവിതത്തിലെ സന്തോഷ നിമിഷം പ്രേക്ഷകരുമായി പങ്കുവെച്ചത്.അമ്മയാകാനുള്ള കാത്തിരിപ്പിൽ താരം വളക്കാപ്പ് ചിത്രങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഗർഭകാല സമയവും താരം ജിമ്മിൽ പോകുന്നുണ്ടെന്നും ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് വർക്ക് ഔട്ട് വീഡിയോകൾ ചെയ്യുന്നതെന്നും വ്യക്തമാക്കിയിരുന്നു.
ഇപ്പോഴത്തെ സോഷ്യൽ മീഡിയയിലൂടെ യോഗ ചെയ്യുന്നതിന് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ശരീരത്തിനും മനസ്സിനും ശാന്തതയും സമാധാനവും സമാധാനവും കൊണ്ടുവരിക എന്നതാണ് ലക്ഷ്യം എന്നും താരം പങ്കുവെച്ചിട്ടുണ്ട്. ദിവ്യ ഉണ്ണി ഉൾപ്പെടെ നിരവധി പേരായിരുന്നു ചിത്രത്തിന് താഴെ കമന്റുകൾ നൽകിയത്.
ആരോഗ്യത്തോടെ ഇരിക്കാൻ വേണ്ടിയാണ് എപ്പോഴും വ്യായാമം ചെയ്യുന്നതെന്നും ഗർഭാവസ്ഥയിൽ ശരീരത്തിൽ കുറെയേറെ മാറ്റങ്ങൾ സംഭവിക്കും എന്നും അതനുസരിച്ച് ഭക്ഷണവും വ്യായാമവും ഞാൻ ക്രമീകരിക്കുന്നുണ്ടെന്ന് നടി കൂട്ടിച്ചേർത്തു. കൂടാതെ പ്രസവശേഷവും ആരോഗ്യത്തോടെ ഇരിക്കാൻ വേണ്ടിയാണ് യോഗകൾ ചെയ്യുന്നതെന്നും ശരീരകാരത്തിൽ വളരെയധികം ശ്രദ്ധ പുലർത്താറുണ്ടെന്നും എത്ര മോശം ദിവസമായാലും ബേബിയുടെ ചെറിയൊരു കിക്ക് വന്നാൽ സന്തോഷമാകും എന്നും താരം പ്രകടിപ്പിച്ചു.
വിവാഹശേഷം താരം ഭർത്താവുമൊത്ത് വിദേശത്താണ് താമസം. ഡോക്ടർ ലവ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയെടുത്തത്. അതിനുമുമ്പ് നൃത്ത വേദിയിൽ ശ്രദ്ധ നേടിയെടുക്കാൻ വിദ്യയ്ക്ക് സാധിച്ചിട്ടുണ്ട്.
The post ബേബിയുടെ ചെറിയൊരു കിക്ക് കിട്ടുന്നതിൽ സന്തോഷം. വേറെയില്ല!!! ഗർഭകാലത്ത് യോഗ ചെയ്ത് വിദ്യ ഉണ്ണി appeared first on Viral Max Media.
from Mallu Articles https://ift.tt/uj4DHUG
via IFTTT