നവ്യയുമായുള്ള മത്സരം തുടങ്ങിയത് കലോത്സവവേദിയിൽ നിന്ന്, അന്ന് നവ്യ കപ്പടിച്ചു, എനിക്ക് 14-ാം സ്ഥാനവും- ഷൈൻ ടോം ചാക്കോ

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തന്നെ വെട്ടിച്ച്‌ നടി നവ്യ നായര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി, താൻ 14-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നും നടൻ ഷൈൻ ടോം ചാക്കോ.

യുവജനോത്സവ വേദിയില്‍ നിന്നാണ് നവ്യ നായരുമായുള്ള മത്സരം തുടങ്ങുന്നതെന്ന് ഷൈൻ ടോം ചാക്കോ ‘ഡാൻസ് പാര്‍ട്ടി’ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. സംസ്ഥാന കലോത്സവത്തില്‍ മോണോആക്‌ട് ആയിരുന്നു തന്റെ ഐറ്റം. അതിന് നവ്യയും പങ്കെടുക്കാനെത്തി. നന്ദനം സിനിമയുടെ ലൊക്കേഷനില്‍ നിന്നുമാണ് അവര്‍ വന്നത്. കപ്പ് അവര്‍ കൊണ്ടുപോവുകയും ചെയ്‌തുവെന്നും ഷൈൻ പറഞ്ഞു.

‘സിനിമയിലേക്ക് എത്താൻ വേണ്ടിയാണ് അന്ന് ഡാൻസ് പഠിക്കുന്നത്. കാരണം യുവജനോത്സവങ്ങളില്‍ നിന്നാണ് അന്നൊക്കെ നടൻമാരെ സംവിധായകര്‍ തിരഞ്ഞെടുത്തിരുന്നത്. അന്ന് റീലുകളും സോഷ്യല്‍ മീഡിയയും ഒന്നുമില്ലല്ലോ. ഏതെങ്കിലും യുവജനോത്സവത്തിന്റെ പരിപാടി ഹിറ്റ് ആയാല്‍ സംവിധായകൻ നമ്മളെ തിരിച്ചറിയും. എന്നിട്ട് നമ്മളെ സിനിമയിലേക്ക് കൊണ്ടുപോകും. വിനീത്, മോനിഷ, മഞ്ജു വാരിയര്‍, നവ്യ നായര്‍ എല്ലാവരും യുവജനോത്സവത്തില്‍ നിന്നും സിനിമയില്‍ വന്നതാണ്. പ്ലസ് ടു പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി സംസ്ഥാന കലോത്സവത്തില്‍ എത്തുന്നത്.

ഡാൻസ് അല്ല, മോണോആക്‌ട് ആയിരുന്നു ഐറ്റം. ഡാൻസ് കുറച്ച്‌ ബുദ്ധിമുട്ടാണ്. കാരണം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചാണ് മത്സരം. അവരോട് മത്സരിച്ചിട്ട് കാര്യമില്ല. പിന്നീട് മാറ്റിയെങ്കിലും ഞാൻ പഠിച്ചില്ല. കുറച്ചു കൂടി എക്‌സ്‌പെൻസീവ് ആണ് ഭരതനാട്യം, മോഹിനിയാട്ടം ഒക്കെ കളിക്കാൻ. അത് പഠിക്കണം, അതിന്റെ വസ്ത്രം, ആഭരണം, അതിനൊക്കെ മാര്‍ക്കുണ്ട്. പൈസ നന്നായി ചിലവാക്കുന്ന കോണ്‍വന്റ് സ്‌കൂളുകളാണ് കൂടുതലും ഡാൻസിന് കൊണ്ടുപോവുക. മോണോആക്ടിന് അന്ന് ഒരു ചിലവുമില്ലാലോ. വെറുതെ പോയി നിന്നിട്ട് ചെയ്യാലോ.

അപ്പോഴുണ്ട് മോണോആക്‌ട് തുടങ്ങാൻ നോക്കുമ്പോ നവ്യ നായര്‍ വരുന്നു. നന്ദനത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് വരവ്. അപ്പോള്‍ തന്നെ ഞാൻ പറഞ്ഞു, സിനിമാക്കാര്‍ തന്നെ ഇത് കൊണ്ടുപോകുമെന്ന്. പറഞ്ഞ പോലെ തന്നെ നവ്യ നായര്‍ക്ക് മോണോആക്ടില്‍ ഫസ്റ്റ്.

എനിക്ക് പതിനാലാം സ്ഥാനം കിട്ടി. നവ്യയെ കുറ്റം പറയാൻ പറ്റില്ലല്ലോ 14 ജില്ല അല്ലേയുളളൂ. അന്ന് ഞാൻ മലപ്പുറത്തെയാണ് പ്രതിനിധീകരിച്ചത്. നവ്യ നായരോട് ഞാൻ പറഞ്ഞു, സിനിമാക്കാരല്ലേ, ഇത് കള്ളക്കളിയാണെന്ന്. അപ്പോള്‍ നവ്യ തിരിച്ചു ചോദിച്ചു, നിങ്ങള്‍ക്ക് രണ്ടാം സ്ഥാനമാല്ലേയെന്ന്. പതിനാലാം സ്ഥാനം എന്ന് മറുപടിയും പറഞ്ഞു. അതിന്റെ മുൻപത്തെ കലോത്സവത്തിലാണ് നവ്യ കരഞ്ഞത്. അവര്‍ വരുമ്ബോ തന്നെ ക്യാമറയും എത്തും. അവരുടെ മോണോആക്‌ട് കഴിഞ്ഞാല്‍ പിന്നെ ആരുമുണ്ടാവില്ല കാണാൻ.’- ഷൈൻ ടോം ചാക്കോ പറഞ്ഞു.

The post നവ്യയുമായുള്ള മത്സരം തുടങ്ങിയത് കലോത്സവവേദിയിൽ നിന്ന്, അന്ന് നവ്യ കപ്പടിച്ചു, എനിക്ക് 14-ാം സ്ഥാനവും- ഷൈൻ ടോം ചാക്കോ appeared first on Viral Max Media.



from Mallu Articles https://ift.tt/cLh6fVM
via IFTTT
Previous Post Next Post