പട്ടാപകൽ പോലീസിനെ വെട്ടിച്ചു കുഞ്ഞുമായവർ എത്തിയത് ആശങ്കയുണ്ടാക്കുന്ന കാര്യം : ഷെയ്ൻ നിഗം

ഇന്നലെ വൈകിട്ട് 4 അര യോടു കൂടി കേരളം ഉറ്റുനോക്കിയ വാർത്തയായിരുന്നു അഭിഗെൽ സാറയെ മാതാപിതാക്കൾക്ക് തിരിച്ചു കിട്ടി എന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോട് കൂടിയായിരുന്നു കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് കണ്ടെത്തിയത്.

കുഞ്ഞിപ്പോൾ അമ്മയുടെയും അച്ഛന്റെയും ഒപ്പം സുരക്ഷിതമായിരിക്കുകയാണ്. വാർത്ത പുറത്തുവന്നതിനുശേഷം രാഷ്ട്രീയപ്രവർത്തനം സാമൂഹ്യപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് വിഷയമായി സംബന്ധിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ അഭിപ്രായങ്ങൾ പങ്കുവെച്ചത്. സിനിമ മേഖലയിൽ നിന്നും നടൻ ഷെയിൻ നിഗം തന്റെ അഭിപ്രായവുമായി സമൂഹമാധ്യമത്തിൽ എത്തിയിരിക്കുകയാണ്.
കുഞ്ഞിനെ കണ്ടുകിട്ടിയത് വലിയ സന്തോഷം ഉണ്ടാക്കുന്ന വാർത്തയാണെന്നും ഇനി രണ്ടു കാര്യങ്ങളാണ് തനിക്ക് പറയാനുള്ളതെന്നും താരം വ്യക്തമാക്കി.

നടൻറെ വാക്കുകൾ ഇങ്ങനെ : കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാർത്ത വന്നിരിക്കുന്നു അബിഗെലിനെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് തിരികെ കിട്ടി. രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തിൽ പറയാനുള്ളത്. കുട്ടിയെ തിരിച്ചറിയാൻ മാധ്യമ പ്രവർത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതൽ മാധ്യമങ്ങൾ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതിൽ തർക്കമില്ല.. പോലീസ് എടുത്ത നടപടികളുടെയും സന്നാഹങ്ങളുടെയും ഫലമായിട്ടാണ് പ്രതികൾക്ക് ജില്ലവിട്ട് പുറത്ത് പോകാൻ സാധിക്കാതെ പോയത്. അതോടൊപ്പം കൊല്ലം ആശ്രാമം പോലെ ഉള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപകൽ ഇത്രയും പോലീസ് പരിശോധനകൾ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തിൽ അവർ എത്തിയത് ആശങ്ക ഉളവാക്കുന്നു. സന്തോഷ വാർത്തയോടൊപ്പം ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പോലീസിന് സാധിക്കട്ടെ.

The post പട്ടാപകൽ പോലീസിനെ വെട്ടിച്ചു കുഞ്ഞുമായവർ എത്തിയത് ആശങ്കയുണ്ടാക്കുന്ന കാര്യം : ഷെയ്ൻ നിഗം appeared first on Viral Max Media.



from Mallu Articles https://ift.tt/MjEfvGW
via IFTTT
Previous Post Next Post