ഇത് ഗോപിയുടെ മയോണി അല്ലേ!!! റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി പ്രിയ

സമൂഹമാധ്യമത്തിൽ ഒരുകാലത്ത് ഏറെ ചർച്ചയായിരുന്ന വിഷയമായിരുന്നു സംഗീതസംവിധായകൻ ഗോപി സുന്ദറും അമൃത സുരേഷ്മായുള്ള പ്രണയം. ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകളും ചർച്ചകളും പുറത്തുവന്നിരുന്നു. അതിനിടയ്ക്കാണ് ഗോപി സുന്ദർ പുതിയ സുഹൃത്ത് മയോണിയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെക്കാൻ തുടങ്ങിയത്.  വിദേശരാജ്യങ്ങളിൽ സ്റ്റേജ് ഗാനമേള അവതരിപ്പിക്കാൻ മയോണി എന്ന പ്രിയയും പോയിരുന്നു.

ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്.ഇപ്പോൾ മനോരമ മാക്സിൽ സംപ്രേക്ഷണം ചെയ്യുന്ന പ്രത്യേക ആങ്കറിനെ തിരഞ്ഞെടുക്കുന്ന റിയാലിറ്റി ഷോയിൽ പ്രിയ എന്ന മയോണിയും മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ്. ഇതിൻറെ വീഡിയോ മനോരമ മാക്സിലൂടെ വൈറലായി മാറിയിട്ടുണ്ട്..

താനൊരു ഡാൻസർ ആണെന്നും പാട്ടുകാരി ആണെന്നും ഒപ്പം അവതാരണം ഏറെ ഇഷ്ടമാണെന്ന് മയോണി പരിപാടിയിലൂടെ പറയുന്നു.കൂടാതെ ജഡ്ജായി വന്നിരുന്ന സാബുവിനെ ഡാൻസ് കളിപ്പിച്ചു മയോണി പ്രേക്ഷകരെയും ജഡ്ജിസിനെയും കയ്യിലെടുക്കുന്നുണ്ട്.ഒറ്റനോട്ടത്തിൽ ഗോപിയുടെ സുഹൃത്ത് മയോണി ആണോ എന്ന് ആരാധകർക്കും പ്രേക്ഷകർക്കും സംശയം തോന്നിയിരുന്നു. പിന്നീടാണ് വീഡിയോ വൈറലായി മാറിയത്.
അമൃത സുരേഷ് ഗോപി സുന്ദറും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകളാണ് അടുത്തായി പുറത്തുവന്നിരുന്നത്. ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ ഒന്നും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വരാറില്ല. എന്നാൽ മുൻപ് പങ്കുവെച്ച ചിത്രങ്ങളൊന്നും ഡിലീറ്റ് ചെയ്തിട്ടുമില്ല

The post ഇത് ഗോപിയുടെ മയോണി അല്ലേ!!! റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി പ്രിയ appeared first on Viral Max Media.



from Mallu Articles https://ift.tt/BGidnuI
via IFTTT
Previous Post Next Post