ഇസുവിന്റെ സ്പെഷൽ ഡേക്കായി ആർട്ട് വേൾഡ് ഒരുക്കി ചാക്കോച്ചനും പ്രിയയും, വൈറലായി ചിത്രങ്ങൾ

മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും വീട്ടിലെ താരം ഇസഹാഖ് ആണ്. കഴിഞ്ഞയാഴ്ചയായിരുന്നു കുഞ്ഞു ഇസഹാഖിന്റെ ജന്മദിനം. ഇസുവിന്റെ അഞ്ചാം പിറന്നാൾ ആഘോഷ പൂർവ്വമാണ് ചാക്കോച്ചൻ കൊണ്ടാടിയത്. ഇസൂസ് ആർട്ട് വേൾഡ് തന്നെ ചാക്കോച്ചനും പ്രിയയും ചേർന്നൊരുക്കിയിരുന്നു.

ചാക്കോച്ചന്റെയും പ്രിയയുടെയും നിർദേശ പ്രകാരം ക്രാഫ്റ്റേഴ്സ് ഇവന്റ്സ് ആണ് തീം പാർട്ടി ഒരുക്കിയത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആർട്ട് വേൾഡ് എന്ന കൺസെപ്റ്റിലാണ് ബർത്ത്ഡേ തീം ഒരുക്കിയത്.

അനിയത്തിപ്രാവ് (1997) എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തി പ്രാവ് റിലീസ് ചെയ്തിട്ട് 22 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു. ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു.

The post ഇസുവിന്റെ സ്പെഷൽ ഡേക്കായി ആർട്ട് വേൾഡ് ഒരുക്കി ചാക്കോച്ചനും പ്രിയയും, വൈറലായി ചിത്രങ്ങൾ appeared first on Viral Max Media.



from Mallu Articles https://ift.tt/Wghzuwe
via IFTTT
Previous Post Next Post