എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്ക്. ഇടതുകണ്ണിലെ കൃഷ്ണമണിക്കാണ് പരിക്കേറ്റത്. കൊല്ലത്തെ മുളവന ചന്തയിൽ വച്ചായിരുന്നു സംഭവം. മൂർച്ചയുള്ള വസ്തു കണ്ണിൽ കൊണ്ടതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വലിയ രീതിയിൽ ജനങ്ങൾ തടിച്ചുകൂടി നിൽക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയാണ് ബിജെപി നേതാവായ ജി. കൃഷ്ണകുമാർ.
അതേ സമയം ജി.കൃഷ്ണകുമാറിന്റെ പ്രചാരണത്തിന് താര കുടുംബത്തിന്റെ പരിവേഷവും. ഭാര്യ സിന്ധു കൃഷ്ണകുമാറും സ്ക്രീനിലും സമൂഹ മാധ്യമങ്ങളിലും താരങ്ങളായ മക്കൾ അഹാനയും ദിയയും ഹൻസികയും ഇഷാനിയും പ്രചാരണത്തിനെത്തി.
അഗതി മന്ദിരങ്ങൾ, കശുവണ്ടി ഫാക്ടറികൾ എന്നിവിടങ്ങളിൽ അവർ പിതാവിനൊപ്പം വോട്ട് തേടി എത്തും. കൊല്ലം നൽകുന്നത് വലിയ സ്നേഹമാണെന്ന് കൃഷ്ണകുമാർ പറയുമ്പോൾ ഈ പിന്തുണയിൽ വിജയപ്രതീക്ഷ ഉണ്ടെന്ന് ഭാര്യ സിന്ധു കൂട്ടിച്ചേർക്കും. കല്ലടയാറും അഷ്ടമുടിക്കായലും അറബിക്കടലും ഉള്ള കൊല്ലത്ത് വലിയ വികസന സാധ്യത മാത്രമല്ല കൃഷ്ണകുമാർ കാണുന്നത്. തിരഞ്ഞെടുപ്പിൽ അടിയൊഴുക്കും പ്രതീക്ഷിക്കുന്നു.
യുഡിഎഫിൽ നിന്നു ശക്തമായ ഒഴുക്കുണ്ടാകും– കൃഷ്ണകുമാറിന്റെ വിലയിരുത്തൽ. വീട്ടമ്മ എന്ന വാക്കിനെ സിന്ധുവിനു ഇഷ്ടമേയല്ല. അതു മറി കടന്നെന്നു ഭാര്യ പറയുമ്പോൾ ഹൗസ് വൈഫ് എന്നല്ല, ഹൗസ് മാനേജർ എന്നാണ് സ്ത്രീകളെ വിശേഷിപ്പിക്കേണ്ടതെന്ന് കാര്യകാരണ സഹിതം കൃഷ്ണകുമാർ പറഞ്ഞു.
The post കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ജി. കൃഷ്ണകുമാറിന് പരിക്ക് appeared first on Viral Max Media.
from Mallu Articles https://ift.tt/ix6fLja
via IFTTT