അടുത്ത കോളേജ് ഡേയ്ക്ക് സണ്ണി ലിയോണോ മിയാ ഖലീഫയോ തന്നെയാകട്ടെ മുഖ്യാതിഥി : അമല പോളിനെ അധിക്ഷേപിച്ച് കാസ

നടി അമല പോളിനെ സമൂഹമാധ്യമത്തിലൂടെ അപേക്ഷിച്ച ക്രിസ്ത്യൻ സംഘടനയായ കാസ. കൊച്ചിയിലെ സെൻറ് ആൽബർട്ട്സ് കോളേജിൽ ലെവൽ ക്രോസ് എന്ന ചിത്രത്തിൻറെ പ്രമോഷനുമായി ബന്ധപ്പെട്ട നടി എത്തിയതും താരം ധരിച്ച വസ്ത്രധാരണവും ആയിരുന്നു സൈബർ അറ്റാക്കിന് കാരണം.ഇതോടെയാണ് നടിക്കെതിരെ രംഗത്തെത്തിയത്.മുംബൈയിലെ ഡാൻസ് ബാറിന്റെ ഉദ്ഘാടനമല്ലന്നും  അധിക്ഷേപിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ കാസ എഴുതി. സദസ്സിൽ ഉണ്ടായിരുന്ന വൈദികർക്ക് സഹകരിക്കാൻ ആവില്ലെന്ന് പറയാമായിരുന്നു എന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കുറിപ്പിലൂടെ വ്യക്തമാക്കി.

പോസ്റ്റ്‌ : അല്പമെങ്കിലും ഉളുപ്പ് ഉണ്ടായിരുന്നെങ്കിൽ ആ സദസ്സിന്റെ മുൻനിരയിൽ നിന്നും എഴുന്നേറ്റു പോകണ്ടതായിരുന്നു വൈദികരെ നിങ്ങൾ രണ്ടുപേരും !  എത്ര വലിയ നടിയായാലും അവളെ പരിപാടിക്ക് ക്ഷണിച്ചത് ക്രിസ്ത്യൻ മാനേജ്മെൻ്റ് കോളേജിലേക്കായിരുന്നു അല്ലാതെ മുംബൈയിലെ ഡാൻസ് ബാറിൻ്റെ ഉദ്ഘാടനത്തിനായിരുന്നില്ല !!
വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കൊച്ചിയിലെ സെന്റ് ആൽബർട്ട്സ് കോളേജിൽ കഴിഞ്ഞ ദിവസം വൈദികർ നേതൃത്വം കൊടുക്കുന്ന പരുപാടിക്ക് മുഖ്യാതിഥിയായി കുട്ടികളുടെയും അധ്യാപകരുടെയും വൈദികരുടെയും മുന്നിൽ വന്ന അമല പോൾ എന്ന സിനിമ നടിയുടെ മാദക വേഷമാണ് വീഡിയോയിൽ കാണുന്നത്.

കോളേജ് യൂണിയൻ നേതാക്കളാണ് പരിപാടിക്ക് അതിഥികളെ ക്ഷണിച്ചതെന്ന് പറഞ്ഞു തടിയൂരുവാൻ കോളേജ് മാനേജ്മെൻ്റിന് കഴിയുമായിരിക്കും പക്ഷേ വിളമ്പുന്നവൻ അറിയുന്നില്ലെങ്കിൽ ഉണ്ണുന്നവനെങ്കിലും അറിയണം എന്നൊരു ചൊല്ലുണ്ട് അതാണ് കോളേജ് മാനേജ്മെൻ്റിനും ആ പരിപാടികൾക്ക് നേതൃത്വം കൊടുത്ത വൈദികർക്കും  ഇല്ലാതായി പോയത്.

നടിക്ക് ഈയിടെ ജനിച്ച മകൾക്ക്  ഒമ്പതാം വയസ്സിൽ ഇടാൻ കണക്കുകൂട്ടി ആരോ ഗിഫ്റ്റ് കൊടുത്ത ഫ്രോക്കുമിട്ട് ഒരു വിശുദ്ധന്റെ നാമധേയത്തിലുള്ള  ക്രിസ്ത്യൻ മാനേജ്മെൻറ് കോളേജിലെ പൊതുപരിപാടിക്ക് വരുവാൻ അവൾക്ക് ഒരുപക്ഷേ മടി ഇല്ലായിരിക്കാം പക്ഷേ അത്തരത്തിലൊരു മാദക വേഷവുമായി അവൾ ആ പരിപാടിയിൽ പങ്കെടുക്കുകയാണെങ്കിൽ തങ്ങൾക്ക് അതിനോട് സഹകരിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന നിലപാടായിരുന്നു കോളേജ് മാനേജ്മെന്റിലെ വൈദികർ സ്വീകരിക്കേണ്ടിയിരുന്നത് …….. പോട്ടെ അവൾ ആ കോലത്തിൽ സ്റ്റേജിൽ കയറി ആഭാസനൃത്തമാടുമ്പോൾ അതിൽ പ്രതിഷേധിച്ച് ആ വേദിയിൽ നിന്നും എഴുന്നേറ്റു പോകുവാനെങ്കിലും ആ രണ്ടു വൈദികർക്ക് തയ്യാറാവേണ്ടതായിരുന്നു.

പകരം ഏകദേശം രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിൻ്റെ ഐഡി കാർഡും കഴുത്തിൽ അണിഞ്ഞു മുൻവശത്തിരുന്ന കോളേജിൻ്റെ നടത്തിപ്പുകാരായ വൈദികർ ആ സ്റ്റേജിന് ചുറ്റിലും ഒപ്പം ഹാളിലുമായി പ്രേക്ഷകരായിരുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് പകർന്നു കൊടുത്ത സന്ദേശം ഏത്  ക്രൈസ്തവ മൂല്യത്തെഅടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു ???ജെയിംസ് പനവേലിമാരുടെ നാഗ നൃത്തത്തിനും മറ്റു ചില അച്ചന്മാരുടെ ഡപ്പാൻ കുത്ത് ഡാൻസുകൾക്കും കുറച്ച് അടിമകൾ കൈയടിക്കുന്നുണ്ടെന്ന് കരുതി ക്രിസ്ത്യൻ മാനേജ്മെൻറ്  കോളേജിലേക്ക് കുട്ടികളെ അയച്ചതും ഇനി അയക്കാൻ ആഗ്രഹിക്കുന്നതുമായ മാതാപിതാക്കൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് ഇതല്ലായെന്ന് നിങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കണം.

ഇനിയിപ്പോൾ കോളേജ് വിദ്യാർത്ഥികളുടെ ഇത്തരം പരിപാടികൾക്ക് അതിഥികളായി  ചലച്ചിത്രതാരങ്ങൾ കൂടിയേ തീരുവെങ്കിൽ പൊതു പരിപാടികളിൽ മാന്യമായി പെരുമാറുന്ന എത്രയോ നടീനടന്മാർ ഈ മലയാള സിനിമയിലുണ്ട്…….. പകരം ഇത്തരം മുതലകളെ തന്നെ കെട്ടിയെഴുന്നള്ളിക്കണമെന്ന് ആർക്കാണിത്ര താൽപര്യം ?  കോളേജ് ക്യാമ്പസിനുള്ളിൽ നടത്തുന്ന പരിപാടികളിൽ ആരൊക്കെ ക്ഷണിക്കണമെന്നുള്ള കാര്യത്തിൽ മാനേജ്മെന്റിന്റെ  അഭിപ്രായത്തിന് വിലയില്ലെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ ആസ്ഥാനത്ത് തുടരുന്നത് ???
ക്രിസ്ത്യൻ സഭകളുടെ കീഴിലും വൈദീകരുടെ നേതൃത്വത്തിലും നടത്തപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തുന്ന പ്രോഗ്രാമുകൾ എല്ലാ രീതിയിലും ക്രൈസ്തവ സംസ്കാരത്തിനു ചേർന്നതും സമൂഹത്തിലെ മറ്റുള്ളവർക്ക് മാതൃക ആകുന്നതും  ഒപ്പം കോളജുമായി ബന്ധപ്പെട്ട പരിപാടികളും മാത്രമായിരിക്കണം.

പക്ഷേ കത്തോലിക്കാ സഭയുടെയും അനുബന്ധ സന്യാസ സമൂഹങ്ങളുടെയും കീഴിലുള്ള  പല സ്കൂളുകളിലും കോളേജുകളിലും സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് യാതൊരു അർഹതയുമില്ലാത്ത ആളുകളെ മുതൽ സഭാ ദ്രോഹികളെവരെ ചീഫ് ഗസ്റ്റുകളായി ക്ഷണിക്കുന്നതും കോളജുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ബിസിനസ് പ്രമോഷൻ പരിപാടികൾ കോളേജുകളിൽ നടത്തുന്നതും ഒരു പതിവായി മാറിയിരിക്കുന്നു…….. അത്തരം പരിപാടികൾ ഇനിയെങ്കിലും നിങ്ങൾ അവസാനിപ്പിക്കണം .
ഇനി അതല്ല എത്ര തരംതാണിട്ടായാലും സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോവുക മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ അടുത്ത കോളേജ് ഡേയ്ക്ക് സണ്ണി ലിയോണോ മിയാ ഖലീഫയോ തന്നെയാകട്ടെ മുഖ്യാതിഥി.
NB- പ്രശ്നം നിങ്ങളുടെ കണ്ണിന്റെ ആണ് എന്ന് പറഞ്ഞുകൊണ്ട് ഒരുത്തനും ഇതിൻറെ താഴത്തോട്ട് വരണ്ട…….. യുവത്വം നിരവധി പ്രശ്നങ്ങൾ നേരിടുന്ന ഈ കാലഘട്ടത്തിൽ ഒരു ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഞങ്ങൾ ഇതല്ല പ്രതീക്ഷിക്കുന്നത്. ഇത്തരം പരിപാടികൾ കൂടിയേ കഴിയൂ എന്നുള്ളവർ അത് കോളേജ് ക്യാമ്പസിൽ പുറത്തുവച്ച് നടത്തട്ടെ.

The post അടുത്ത കോളേജ് ഡേയ്ക്ക് സണ്ണി ലിയോണോ മിയാ ഖലീഫയോ തന്നെയാകട്ടെ മുഖ്യാതിഥി : അമല പോളിനെ അധിക്ഷേപിച്ച് കാസ appeared first on Viral Max Media.



from Mallu Articles https://ift.tt/KELOR3k
via IFTTT
Previous Post Next Post