സമൂഹമാധ്യമങ്ങളിൽ നടി നിഖില വിമലിനെതിരെ വരുന്ന പരിഹാസങ്ങൾക്ക് മറുപടിയുമായി തിരക്കഥാകൃത്ത് ഷബ്‌ന മുഹമ്മദ് രംഗത്ത്. സ്വന്തം അഭിപ്രായങ്ങൾ ഉറക്കെ വിളിച്ചു പറയുന്നത് ഒരു കുറ്റമല്ലെന്ന് താരം പറഞ്ഞു. സമൂഹമാധ്യമത്തിലൂടെ ആയിരുന്നു തിരക്കഥാകൃത്ത് പ്രതികരിച്ചത്. ഒരു അഭിപ്രായം ഉണ്ടാകുന്നതും അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സ്വയം ശബ്ദം ഉയർത്തുന്നതും ഒരു കുറ്റകൃത്യമായി കാണുന്നില്ല അതിനെ അങ്ങനെ കാണാനും പാടില്ല ശബ്ദങ്ങളെ ഉയർത്തിപ്പിടിക്കുന്നത് കണ്ടാണ് ഞങ്ങൾ വളരുന്നത് ആ മാന്യത അവർക്ക് എപ്പോഴും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സമൂഹമാധ്യമത്തിലൂടെ എഴുതി.
ഈ അടുത്തായിരുന്നു നടി നടത്തിയ അഭിമുഖങ്ങളിൽ നിരവധി പരിഹാസ കമൻറുകൾ വന്നത്.താരത്തെ ചില വിളിപ്പേരുകളും സോഷ്യൽ മീഡിയ ചാർത്തി കൊടുത്തു. പരോക്ഷമായി വിമർശിച്ചുകൊണ്ട് പലതാരങ്ങളും രംഗത്തെത്തി.അതേസമയം താരത്തിനെ പിന്തുണയ്ക്കുന്നവരും നിരവധിയാണ്. നടിയെ അനുകൂലിച്ചുകൊണ്ട് നിരവധി പോസ്റ്റുകളും സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്.
മലയാളത്തിലും തമിഴകത്തിലുമായി നിഖില ഇപ്പോൾ വളരെയധികം തിരക്കിലാണ്. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ നടുക്ക് ചുരുങ്ങിയ കാലം കൊണ്ടാണ് സാധിച്ചത്.
The post അവകാശത്തിനു വേണ്ടി ശബ്ദമുയർത്തുന്നത് കുറ്റമല്ല ; നിഖിലയെ പിന്തുണച്ചുകൊണ്ട് തിരക്കഥാകൃത്ത് appeared first on Viral Max Media.
from Mallu Articles https://ift.tt/XEmY8Nx
via IFTTT