മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായ ശ്രദ്ധേയനായ നടൻ ഷൈൻ ടോം ചാക്കോയും ആയുള്ള പ്രണയ തകർച്ചയെക്കുറിച്ച് തുറന്നു പറഞ്ഞു സുഹൃത്ത് തനൂജ. അടുത്തകാലത്തായിരുന്നു ഇരുവരും പ്രണയത്തിൽ ആണെന്നും വിവാഹത്തിന് ഒരുങ്ങുകയാണെന്നും വെളിപ്പെടുത്തിയത്.കഴിഞ്ഞദിവസം സോഷ്യൽ മീഡിയ ലൈവിലൂടെ ആയിരുന്നു തനൂജ പ്രണയ തകർച്ചയുടെ പ്രതികരണം വ്യക്തമാക്കിയത്. പുരുഷനായാലും സ്ത്രീയായാലും ആരെയും വിശ്വസിക്കാൻ പാടില്ലെന്നും എല്ലാവരിൽ നിന്നും അകലം പാലിക്കണം എന്നും തനൂജ ആരാധകരെ അറിയിച്ചു
വാക്കുകൾ ഇങ്ങനെ: ആ പ്രണയത്തെക്കുറിച്ച് പറയാൻ ഇപ്പോൾ താല്പര്യമില്ല. ആ ടോപ്പിക്ക് അവസാനിപ്പിച്ചു.ഷൈൻ നല്ലപോലെ ജീവിക്കുന്നു.ഹാപ്പിയാണ്. ഞാൻ എൻറെ കാര്യങ്ങളുമായി മുന്നോട്ടുപോകുന്നു. ഒരുപാട് ഈ ജീവിതത്തെക്കുറിച്ച് പ്രതീക്ഷിച്ചിരുന്നു.എന്നാൽ ഇപ്പോൾ എല്ലാം മാറി ഇനി അതിനെക്കുറിച്ച് കൂടുതൽ പറഞ്ഞ വെറുപ്പിക്കാൻ താല്പര്യമില്ല.കുറെ വിശ്വസിച്ച കുറെ എണ്ണത്തിനെ കൂടെ കൂട്ടം അവസാനം നമ്മളെയൊക്കെ ഇട്ടിട്ടു പോകും.അങ്ങനെ രണ്ടെണ്ണം എന്റെ കൂടെ ഉണ്ടായിരുന്നു.. കഴിഞ്ഞവർഷം കൂടെ കൂട്ടിയത് ആയിരുന്നു. ഒടുവിൽ നല്ല പണി തന്നിട്ട് കടന്നു കളയും ഒ.റ്റയ്ക്ക് പോകുന്നതാണ് നല്ലത് എന്ന് തോന്നി. ആരും വേണ്ട എൻറെ ജീവിതത്തിലും തെറ്റ് പറ്റിപ്പോയി ഞാൻ ഇതുവരെ ഇത്രയും ആരെയുംസ്നേഹിച്ചിട്ടില്ല.രണ്ടുവർഷമായിരുന്നു ആ പ്രണയം ഉണ്ടായിരുന്നത് എന്നിട്ട് തന്നെയങ്ങ് തേച്ചൊട്ടിക്കുകയായിരുന്നു. ഇപ്പോൾ കുറ്റക്കാരി ഞാനാണ്.
തനൂജയുടെ വീഡിയോ വൈറൽ ആയതുകൂടി ഇതു ബന്ധപ്പെട്ട നിരവധി വാർത്തകളും പുറത്ത് വന്നു. മാത്രമല്ല കഴിഞ്ഞദിവസം ഷൈൻ ഒരു അഭിമുഖത്തിലൂടെ സിംഗിളാണെന്ന് പറയുകയും ചെയ്തിരുന്നു.
The post ആ ബന്ധത്തെക്കുറിച്ച് പറയാൻ താല്പര്യമില്ല, ആ ടോപ്പിക്ക് ഒഴിവാക്കി : പ്രണയ തകർച്ചയെ കുറിച്ച് തനൂജ appeared first on Viral Max Media.
from Mallu Articles https://ift.tt/Jmzai1s
via IFTTT